Latest Updates

 സാധാരണയായി എവിടെയും ലഭിക്കുന്നതും നട്ടുവളര്‍ത്താന്‍ എളുപ്പമായതുമായ ഒരു ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. കുട്ടികളിലും മുതിര്‍ന്നവരിലും  കാണുന്ന പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പനിയും ജലദോഷവും കഫക്കെട്ടുമുണ്ടെങ്കില്‍ പണ്ട് വീട്ടമ്മമാര്‍ ആദ്യം തെരയുന്നത് പനികൂര്‍ക്കയാണ്. പനിക്കൂര്‍ക്കയിലയുടെ  നീര് പിഴിഞ്ഞെടുത്ത് കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്.

പനികൂര്‍ക്ക ഇലയിട്ട് തിളപ്പിച്ച് കുളിക്കുന്നതാണ് പൊതുവേയുള്ള രീതി. ഇല ചൂടാക്കി അതിന്റെ നീരെടുത്തും ഉപയോഗിക്കാവുന്നുതാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പനിക്കൂര്‍ക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നു. അതുകൊണ്ട് ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

രോഗപ്രതിരോധ ശേഷിക്ക്് പനിക്കൂര്‍ക്ക വെള്ളത്തതില്‍ കുളിക്കുന്നത് വളരെ നല്ലതാണ്. പനിക്കൂര്‍ക്കയുടെ ഇല ഇടിച്ചു പിഴിഞ്ഞ് ഈ നീരില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്ത് കുട്ടികള്‍ക്കു നല്‍കാം. ഇത് കോള്‍ഡ്, ചുമ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ്.  ആവി പിടിക്കുന്ന വെള്ളത്തില്‍ പനികൂര്‍ക്കയിലയും തുളസിയിലയും ഇടുന്നത് വളരെയേറെ ഗുണം ചെയ്യും.  പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക.രസ്‌നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു. പനിക്കൂര്‍ക്കയുടെ നീര് നല്ലൊരു ആന്റിബയോട്ടിക്കാണെന്ന് പഠനങ്ങള്‍ പറയുന്നു

 

Get Newsletter

Advertisement

PREVIOUS Choice